തണൽമരം വീണ് ഗതാഗതം തടസപ്പെട്ടു
1573102
Saturday, July 5, 2025 4:48 AM IST
മൂവാറ്റുപുഴ: ശക്തമായ കാറ്റിൽ മൂവാറ്റുപുഴ - തൊടുപുഴ സംസ്ഥാന പാതയിൽ തണൽമരം വീണ് ഗതാഗതം തടസപ്പെട്ടു. ഹോസ്റ്റൽ പടിയിൽ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയുണ്ടായ ശക്തമായ കാറ്റിലാണ് തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണത്. 50 ഇഞ്ച് വണ്ണം വരുന്ന വാകമരത്തിന്റെ ശിഖരമാണ് കാറ്റിൽ റോഡിലേക്ക് ഒടിഞ്ഞു വീണത്.
മൂവാറ്റുപുഴ - തൊടുപുഴ സംസ്ഥാന പാതയിൽ വാഹനങ്ങൾ ഇല്ലാത്ത് സമയത്ത് മരം വീണതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തി ശിഖരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.