സാമൂഹ്യ വിരുദ്ധർ ഫ്യൂസ് ഊരിമാറ്റുന്നതായി പരാതി
1572611
Friday, July 4, 2025 4:17 AM IST
മരട്: ചമ്പക്കര ഭാഗത്ത് രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത് വൈദ്യുതി തടസപ്പെടുത്തുന്നതായി പരാതി. വൈദ്യുതി വിതരണം തടസപ്പെട്ടെന്ന ഫോൾ കോളുകളെ തുടർന്ന് പരിശോധന നടത്തുമ്പോഴാണ് ഫ്യൂസ് കാരിയറുകളിൽ നിന്ന് ഫ്യൂസ് ഊരിമാറ്റി വച്ചിരിക്കുന്നതായി കാണുന്നത്.
ന്യൂക്ലിയസ് മാൾ, ഇഞ്ചക്കൽ, ചമ്പക്കര തുടങ്ങി പത്തോളം സ്ഥലത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഇത്തരം പ്രശ്നമുണ്ടായതായി കെഎസ്ഇബി അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വൈറ്റില സെക്ഷനിലും ഇതേ പ്രശ്നമുണ്ടെന്നാണ് പറയുന്നത്.