പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കേസ്
1572659
Friday, July 4, 2025 4:35 AM IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് കേസ് എടുത്തു. കോട്ടയം വാഴൂര്‍ ഗവ. പ്രസില്‍ സെക്യൂരിറ്റി വിംഗില്‍ ഡെപ്യൂട്ടേഷനിൽ ജോലി നോക്കിവരുന്ന കോട്ടയം ചാമംപതാല്‍ സ്വദേശി കെ.പി. ഷിമാലി(43)നെതിരെയാണ് എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ കേസ് എടുത്തത്.
ഉപ്പുതറ പോലീസ് സ്റ്റേഷനില്‍ എസ്സിപിഒ ആയി ജോലി ചെയ്തിരുന്ന കാലയളവില്‍ വിവിധ വസ്തുവകകള്‍ ഉള്‍പ്പെടെ 92,17,140 രൂപയുടെ മുതലുകള്‍ സമ്പാദിച്ചതായും അതില്‍ 29,26,837 രൂപ വരവില്‍ കവിഞ്ഞ സ്വത്തുക്കളാണെന്നും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
വാഴൂരിലെ ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.