വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ മഹിളാ കോൺഗ്രസ് ധർണ
1572619
Friday, July 4, 2025 4:26 AM IST
വൈപ്പിൻ : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാകോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഞാറക്കൽ ആശുപത്രിയിൽ ജിഡ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി ബ്ലോക്കിലെ പൊതുമരാമത്ത് വകുപ്പിനെ എൽപ്പിക്കാതെ സ്വകാര്യ വ്യക്തിയെ ഏൽപിക്കുകയും അയാൾക്ക് 2.39 ലക്ഷം രൂപ നൽകണമെന്ന് എച്ച്എംസി കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്. ഇത് അഴിമതി ആണെന്നാണ് മഹിളകോൺഗ്രസിന്റെ ആരോപണം.
ധർണ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു. ട്രീസ ക്ലീറ്റസ് അധ്യക്ഷയായി.