ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നൊ ബാഗ് ഡേ
1572672
Friday, July 4, 2025 4:50 AM IST
ഊന്നുകൽ: ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നൊ ബാഗ് ഡേ ഉദ്ഘാടനം നടത്തി. സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ മികവിന്റെ ഇടങ്ങളായി മാറ്റുന്നതിന്റെ ഭാഗമായും സമഗ്രഗുണമേന്മ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുമാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗവാസനകളെ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.
ബാൻഡ്, ചെണ്ട, കരാട്ടെ, ഡാൻസ്, അബാക്കസ്, സംഗീതം, യോഗ, ഡ്രോയിംഗ്, തയ്യിൽ, പ്രസംഗം എന്നിവയ്ക്കുള്ള പരിശീലനമാണ് ഇതിന്റെ ഭാഗമായി ആരംഭിച്ചിരിക്കുന്നത്. എല്ലാ ബുധനാഴ്ചയും പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള പരിശീലനം നൽകും.
കോതമംഗലം രൂപത കോർപ്പറേറ്റ് ഏജൻസി സെക്രട്ടറി ഫാ. മാത്യു എം. മുണ്ടക്കൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു അത്തിക്കൽ അധ്യക്ഷത വഹിച്ചു.