നഗരത്തില്‍ എംഡിഎംഎ വില്പന; മുഖ്യപ്രതി അറസ്റ്റില്‍
1572660
Friday, July 4, 2025 4:35 AM IST
കൊച്ചി: നഗരത്തില്‍ എംഡിഎംഎ വില്പന നടത്തിവന്നിരുന്ന മുഖ്യപ്രതി പിടിയില്‍. ചേരാനെല്ലൂര്‍ സ്വദേശി അമല്‍ ജോര്‍ജ് ഷെന്സണ്(33) ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും 203.71 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കാക്കനാട് അത്താണി ജംഗ്ഷന് സമീപത്തുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ബംഗളൂരുവില്‍ നിന്നും നേരിട്ടും ഇടനിലക്കാര്‍ വഴിയും വലിയ അളവില്‍ എംഡിഎംഎ കൊച്ചിയിലെത്തിച്ച് സ്ത്രീകളെയും യുവാക്കളെയും കാരിയര്‍മാരാക്കി വില്പന നടത്തിവരികയായിരുന്നു ഇയാള്‍. ഇത്തരത്തില്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഇയള് മയക്കുമരുന്ന് എത്തിച്ചിരുന്നു.
സ്വയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും മറ്റുള്ളവരുടെ ഫോണിലെ വൈഫൈ ഉപയോഗിച്ചുമാണ് പ്രതി കച്ചവടം നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തില്‍ നര്‍ക്കോട്ടിക് സെല്‍ പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു.