മൂ​വാ​റ്റു​പു​ഴ: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. തൊ​ടു​പു​ഴ ഉ​ടു​ന്പ​ന്നൂ​ർ ഉ​റു​ന്പി​ക്കു​ന്നേ​ൽ അ​ഭി​ലാ​ഷി (44) നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി അ​ഥീ​ക് റ​ഹ്മാ​ൻ ശി​ക്ഷി​ച്ച​ത്. 2012 ജ​നു​വ​രി​യി​ൽ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണ്.

കോ​ഴി​പ്പി​ള്ളി അ​റ​യാ​നി​ച്ചോ​ട് സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ല്യാ​ണ വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ് ആ​ക്ര​മി​ച്ച​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. അ​നി​ൽ​കു​മാ​റാ​ണ്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഗ​വ. പ്ലീ​ഡ​ർ സാ​ബു ജോ​സ​ഫ് ഹാ​ജ​രാ​യി.