ഓർമപ്പെരുന്നാൾ ഇന്നാരംഭിക്കും
1572668
Friday, July 4, 2025 4:47 AM IST
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മൗണ്ട് താബോർ സെന്റ് പോൾസ് ചാപ്പലിൽ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ഇന്ന് തുടങ്ങും. വികാരി ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ കൊടിയേറ്റി. ഇന്ന് രാവിലെ 6.45ന് പ്രാർഥന, 7.30ന് കുർബാന ഫാ. ജോബി ജോണ് പുളിഞ്ചിയിൽ, 6.30ന് പ്രാർഥന ഫാ. ബാബു പാലക്കുന്നേൽ.
നാളെ 6.45ന് പ്രാർഥന, 7.30ന് കുർബാന ഫാ. ജോയി നെല്ലിക്കുന്നേൽ, 6.30ന് പ്രാർഥന, 7.30ന് പ്രദക്ഷിണം. ആറിന് 7.30ന് പ്രാർഥന, 8.30ന് കുർബാന മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, പത്തിന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും നിർധന രോഗികൾക്ക് ധനസഹായ വിതരണവും, 10.30ന് പ്രദക്ഷിണം.