എല്‍സ3 കപ്പലപകടം: എണ്ണ വീണ്ടെടുക്കുന്ന നടപടികള്‍ അടുത്തമാസം തുടങ്ങിയേക്കും
1572621
Friday, July 4, 2025 4:26 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 ല്‍ നിന്നുള്ള എണ്ണ വീണ്ടെടുക്കലടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആദ്യം ആരംഭിച്ചേക്കും. ഇതിനായി സ്മിറ്റ് സാല്‍വേജിന്റെ നേതൃത്വത്തിലുള്ള 30 അംഗ ദൗത്യസംഘം പരിശീലനത്തിലാണ്. ഡൈവ് സപ്പോര്‍ട്ട് വെസ്സലും സജ്ജമാണ്.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ വെസലും ദൗത്യസംഘവും വൈകാതെ എത്തും. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിലവില്‍ പുതിയ എണ്ണപ്പാട കണ്ടെത്തിയിട്ടില്ല. എണ്ണപ്പാട കണ്ടെത്താന്‍ കനറ മേഘ കപ്പല്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.
അതിനിടെ കരയ്ക്കടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കുന്നത് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍നിന്ന് 350 ടണ്‍ പ്ലാസ്റ്റിക് തരികള്‍ നീക്കി. രാമേശ്വരത്തുനിന്ന് 200 ടണ്ണും കന്യാകുമാരിയില്‍നിന്ന് 50 ടണ്ണും നീക്കി.