പെൻഷനേഴ്സ് അസോസിയേഷൻ ധർണ നടത്തി
1572615
Friday, July 4, 2025 4:26 AM IST
അങ്കമാലി: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി അങ്കമാലി സബ് ട്രഷറിക്കു മുന്പിൽ ധർണ നടത്തി.
പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ആറു ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, ക്ഷാമാശ്വാസ കുടിശിക ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മുൻ എംഎൽഎ പി.ജെ. ജോയ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, സംസ്ഥാന കമ്മിറ്റി അംഗം എം.പി. ഗീവർഗീസ്, ജില്ലാ ട്രഷറർ വി.എ.അപ്സലൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ടി. കൊച്ചുത്രേസ്യ, ടെസി ജോണി, കെ.പി. പോൾ, ടി.എ. ജോണി, വി.സി. പൗലോസ്, പി.ഒ. ജോർജ്, കെ.പി. സണ്ണി, ഓമന ലാസർ, പോൾ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.