കൊച്ചിയിൽ ഹിറ്റായി ഇൻസ്റ്റാമാർട്ട്
1572616
Friday, July 4, 2025 4:26 AM IST
കൊച്ചി: ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ടിനു കൊച്ചിയിൽ മികച്ച പ്രതികരണം. നാളികേരം മുതൽ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് ഇൻസ്റ്റാമാർട്ട് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചെന്നു കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി മുതൽ നാളികേര വില്പനയിൽ 66 ശതമാനവും വെളിച്ചെണ്ണ വില്പനയിൽ 32 ശതമാനവും വർധനവുണ്ടായി.
പാലിന്റെ വില്പനയിലും കുതിപ്പുണ്ട്. ഓർഡറുകളുടെ ശരാശരി ഡെലിവറി സമയം 11 മിനിറ്റാണ്. വൈകുന്നേരം ആറിനും രാത്രി 9.30നും ഇടയിലാണ് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.