കല്ലൂർക്കാട് സബ് ട്രഷറി കെട്ടിടത്തിന് ശിലയിട്ടു
1572663
Friday, July 4, 2025 4:47 AM IST
കല്ലൂർക്കാട്: കാർഷിക മേഖലയിൽ ട്രഷറി സ്ഥാപനങ്ങളുടെ സേവനം കൂടുതൽ ലഭ്യമാക്കാൻ സർക്കാർ സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കല്ലൂർക്കാട് സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ നിലവാരമുള്ള ഉത്പന്നങ്ങൾ പരീക്ഷിച്ച് ഉത്പാദിപ്പിക്കുന്ന കർഷകർക്ക് കൂടുതൽ സേവനം നൽകുന്നതിന് സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ ശക്തിപ്പെടുത്തും.
കേരളം വികസന രംഗത്ത് മെച്ചപ്പെട്ട കാലത്തിലേക്ക് ഇപ്പോൾ പോകുന്നത് കൂടുതൽ മാറ്റം ഉണ്ടാക്കുന്നു. യുവാക്കൾക്ക് ലോകത്ത് നിലവിലുള്ള ഏത് സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾ തുടങ്ങുവാനുള്ള സംസ്ഥാനമായി മാറി കേരളം. ആറായിരത്തിലേറെ സ്ഥാപനങ്ങൾ നിലവിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലുൾപ്പെടുത്തി 1.56 കോടി മുടക്കിയാണ് കെട്ടിട നിർമാണം. കല്ലൂർക്കാട് പഞ്ചായത്ത് നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിക്കുക.