കനത്ത മഴ: വീട് തകർന്നു
1572607
Friday, July 4, 2025 4:17 AM IST
ഉദയംപേരൂർ: കനത്ത മഴയെ തുടർന്ന് വീടിന്റെ ഒരു ഭാഗം തകർന്ന് വീണു. ഉദയംപേരൂർ പഞ്ചായത്ത് 6-ാം വാർഡിൽ പട്ടരുകണ്ടത്തിൽ ദാമോദരന്റെ വീടാണ് തകർന്നത്.
വീടിന് സമീപത്തെ തോടുകൾ നികത്തിയതോടെ വീടിന് ചുറ്റും വെള്ളക്കെട്ട് പതിവായിരുന്നു.
നിരന്തരമുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ജീർണാവസ്ഥയിലായ വീടിന്റെ അടുക്കളയുടെ ഭാഗമാണ് കഴിഞ്ഞദിവസം തകർന്ന് വീണത്.