റോട്ടറി ക്ലബ് വിദ്യാർഥികൾക്ക് പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള പദ്ധതികൾ നടപ്പാക്കും
1572667
Friday, July 4, 2025 4:47 AM IST
കൂത്താട്ടുകുളം: റോട്ടറി ക്ലബ് സ്കൂൾ വിദ്യാർഥികൾക്ക് പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ, ലഹരി വിരുദ്ധ ബോധവത്കരണം, ആശുപത്രികൾക്ക് സഹായം, മെഡിക്കൽ ക്യാന്പുകൾ, മരുന്ന് വിതരണം, വയോജന കേന്ദ്രങ്ങളിലും അനാധാലയങ്ങളിലും ഭക്ഷണം, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്ക് വൊക്കേഷണൽ അവാർഡുകൾ തുടങ്ങിയവ കൂത്താട്ടുകുളം റോട്ടറി നടപ്പാക്കും.
കൃത്രിമ അവയവങ്ങൾ നൽകൽ, കൈമുട്ട്, കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ, കാൻസർ ചികിത്സാ സഹായം എന്നിവയുമുണ്ടാകും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് സന്ദീപ് ഉല്ലാസ്, സെക്രട്ടറി എം.എൻ. പ്രിൻസ്, അനിൽ ജോണ്, എം.സി. സാജു, പി.ജി. സിനോജ് എന്നിവർ പങ്കെടുത്തു.