‘വാന്‍ഹായ് 503'ലെ വെള്ളം വറ്റിക്കല്‍ വിജയം കാണുന്നു
1572622
Friday, July 4, 2025 4:26 AM IST
ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503' കപ്പലിന്റെ എന്ജിന് മുറിയിലെ വെള്ളം വറ്റിക്കല്‍ വിജയം കാണുന്നു. ഏഴു മീറ്ററോളം വെള്ളമുണ്ടായിരുന്നത് ഇപ്പോള്‍ 3.5 മീറ്റര്‍ വരെയായി.
കപ്പല്‍ മുങ്ങുമെന്ന ആശങ്കയ്ക്ക് ഇതോടെ വിരാമമായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു. കപ്പലിലെ തീ പൂര്‍ണമായി അണച്ചശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് നീക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.
കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ലക്ഷ്യമിട്ടിരുന്നത്.