ആലുവ ഹെഡ് പോസ്റ്റോഫീസ് ആധാർസേവനം പുനസ്ഥാപിച്ചു
1572613
Friday, July 4, 2025 4:17 AM IST
ആലുവ: ആലുവ ഹെഡ് പോസ്റ്റോഫീസിൽ ആധാർ അനുബന്ധ സേവനങ്ങൾ മാസങ്ങൾക്ക് ശേഷം പുന:സ്ഥാപിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി നിർത്തിവെച്ചിരുന്ന സൗജന്യ ആധാർ അനുബന്ധ സേവനങ്ങളാണ് ആരംഭിച്ചത്.
മറ്റ് ആധാർ സേവന കേന്ദ്രങ്ങൾ സർവീസ് ചാർജ് ഈടാക്കുമ്പോൾ പോസ്റ്റ് ഓഫീസ് സേവനം പൊതുജനത്തിന് വലിയ അനുഗ്രഹമായിരുന്നു. സേവന കേന്ദ്രം നിർത്തലാക്കിയതോടെ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും അധികൃതർ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി നിസംഗത പാലിക്കുകയായിരുന്നു.
ആലുവ നഗരസഭ കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ എന്നിവരുടെ പരാതിയിലാണ് സേവന കേന്ദ്രം പുനസ്ഥാപിച്ചത്.