ഞാറ്റുവേലച്ചന്തയും കർഷകസഭയും
1573101
Saturday, July 5, 2025 4:48 AM IST
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും കൃഷിഭവൻ അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റും പൂതൃക്ക പഞ്ചായത്തംഗവുമായ ടി.പി. വർഗീസ് അധ്യക്ഷനായി. ഞാറ്റുവേല ചന്തയുടെ ഭാഗമായി മണ്ണ് പരിശോധന റിസൽട്ടുകളും പച്ചക്കറി തൈകളും കുരുമുളക് വള്ളികളും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു.
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.
തുടർന്ന് കാലാവസ്ഥധിഷ്ഠിത ഇൻഷ്വറൻസ് പദ്ധതിയുടെ കാന്പയിൻ, അഗ്രി സ്റ്റാക്ക് കാന്പയ്ൻ എന്നിവയും നടത്തി. കൈരളി ഇക്കോഷോപ്പിൽ നിന്നും വിവിധയിനം ഫലവർഗ തൈകളുടെ വിൽപ്പനയും മൈത്രി കൃഷിക്കൂട്ടത്തിൽ നിന്നുള്ള ഉത്പന്നങ്ങളായ സോപ്പ്, അച്ചാറുകൾ, വിർജിൻ കോക്കനട്ട് ഓയിൽ തുടങ്ങിയവയും കൃഷി ഭവനിൽനിന്നു സൗജന്യമായി പച്ചക്കറി വിത്ത്, പച്ചക്കറി തൈകൾ എന്നിവയുടെ വിതരണവുമുണ്ടായിരുന്നു.