മൂവാറ്റുപുഴയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
1573106
Saturday, July 5, 2025 4:48 AM IST
മൂവാറ്റുപുഴ: ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്ലാബിനടിയിലാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. നിരവധി കാൽനട - വാഹന യാത്രക്കാർ സഞ്ചരിക്കുന്ന റോഡിൽ പൈപ്പ്പൊട്ടി വെള്ളം പാഴാക്കാൻ തുടങ്ങിയിട്ട് അഞ്ചു ദിവസത്തോളമായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറാകാത്തതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
പൈപ്പ് പൊട്ടിയതോടെ ദിവസവും ആയിരകണക്കിന് ലിറ്റർ കുടിവെള്ളമാണ് മൂവാറ്റുപുഴ കാവുംപടി റോഡിലൂടെ ഒഴുകുന്നത്. വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാർ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിൽ ചവിട്ടി വേണം സഞ്ചരിക്കാൻ. ഇതുകൂടാതെ വാഹനങ്ങൾ കടന്നു പോകുന്പോൾ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്.