കൈവിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ച് നീക്കി
1573104
Saturday, July 5, 2025 4:48 AM IST
കൂത്താട്ടുകുളം: വാഹനാപകടത്തിൽ യുവതിയുടെ കൈവിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേനയെത്തി മുറിച്ച് നീക്കി. വ്യാഴാഴ്ച വൈകുന്നേരം വഴിത്തലയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിലാണ് കാക്കൂർ സ്വദേശിയായ യുവതിയുടെ മോതിരം ഒടിഞ്ഞ് കൈവിരലിൽ കുടുങ്ങിയത്.
കൂത്താട്ടുകുളം ദേവമാത ആശുപത്രിയിലെത്തിയ യുവതിയുടെ മോതിരം അഗ്നിരക്ഷാസേന എത്തി നീക്കം ചെയ്യുകയായിരുന്നു.