മാണിക്യമംഗലം എൻഎസ്എസ് സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നല്കി
1573094
Saturday, July 5, 2025 4:33 AM IST
കാലടി: കാലടി റോട്ടറി ക്ലബിന്റെ "ഗിഫ്റ്റ് ഓഫ് റീഡിംഗ് ' പദ്ധതിയുടെ ഭാഗമായി കാലടി മാണിക്യമംഗലം എൻഎസ്എസ് ഹൈസ്കൂളിന് പുസ്തകങ്ങൾ നല്കി. കാലടി റോട്ടറി ക്ലബ് പ്രസിഡന്റ് പി.എം. പോളി സ്കൂൾ പ്രധാനാധ്യാപിക സ്മിത എസ്. നായർക്ക് പുസ്തക ശേഖരം നല്കികൊണ്ട് ഉദ്ഘാടനം ചെയ്തു.
കാലടി റോട്ടറി ക്ലബ് സെക്രട്ടറി സി.എ. ജോളി സ്റ്റീഫൻ, ട്രഷറർ തോമസ് പടയാട്ടിൽ, മുൻ പ്രസിഡന്റ് പി.എസ്. ഉണ്ണികൃഷ്ണൻ, പി. സത്യനാഥ്, ഡോ. കെ. കൃഷ്ണൻ നമ്പൂതിരി, അധ്യാപകരായ വി. മായ, വിഷ്ണുരാജ്, കെ. സാവിത്രി ദേവി എന്നിവർ പങ്കെടുത്തു.