ജനകീയ കുറ്റവിചാരണ സദസ് 16ന്
1573112
Saturday, July 5, 2025 4:55 AM IST
കൊച്ചി: സംസ്ഥാന ഭരണം കെട്ടഴിഞ്ഞ അവസ്ഥയിലായ സാഹചര്യത്തില്‍ കെപിസിസി ആഹ്വാനപ്രകാരം 16ന് എറണാകുളത്ത് ജനകീയ കുറ്റവിചാരണ സദസ് സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങള്‍, കടലോര മേഖലയിലെ ദുസഹമായ ജനജീവിതം , മലയോര മേഖലയിലെ വനം വന്യജീവി പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് ജനപക്ഷത്ത് തുറന്നു കാട്ടുകയാണ് ജനകീയ കുറ്റവിചാരണ സദസിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
16ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജേസഫ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.