ആരോഗ്യമന്ത്രിയുടെ രാജിക്കായി കേരള കോൺഗ്രസ് ഡിഎംഒ ഓഫീസ് മാർച്ചും ധർണയും നടത്തി
1573113
Saturday, July 5, 2025 4:55 AM IST
കൊച്ചി: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ അനാസ്ഥ കാട്ടിയ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഡിഎംഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
ആവശ്യ മരുന്നുകളോ, ശസ്ത്രക്രിയാ ഉപകരണങ്ങളോ ഇല്ലാതെ സർക്കാർ ആശുപത്രികൾ വലയുകയാണ്. മരുന്ന് വിതരണക്കാർക്ക് മെഡിക്കൽ സർവീസസ് കോർപറേഷന് കുടിശികയുള്ളത് കോടികളാണ്. അത് കൊടുക്കാതെ 100 കോടി ധൂർത്തടിച്ചു നാലാം വർഷികം ആഘോഷിക്കുകയാണ് പിണറായിയും കൂട്ടരും.
സർക്കാർ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾക്കു രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടാണെന്നും ഷിബു തെക്കുംപുറം ചൂണ്ടിക്കാട്ടി. സേവി കുരിശുവീട്ടിൽ അധ്യക്ഷത വഹിച്ചു.