എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂവർ സംഘം പിടിയിൽ
1573115
Saturday, July 5, 2025 4:55 AM IST
കളമശേരി: കളമശേരിയിൽ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂവർ സംഘം പിടിയിൽ. ആലുവ കാരോത്തുകുടി കെ.ബി. സലോൺ(27), എടയപ്പുറം കോണത്തുകാട്ടിൽ അഹമ്മദ് ജിൻസ്(30), അങ്കമാലി പുളിയനം മന്നത്ത് അനു ബാബു(25) എന്നിവരെയാണ് പത്തടിപ്പാലത്തുനിന്ന് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പട്രോളിംഗിനിടെ പുലർച്ചെ ഒന്നരയോടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കാറിൽ സഞ്ചരിക്കുകായിരുന്നു സംഘത്തെ പിടികൂടി പരിശോധിച്ചത്. ഇവരുടെ പക്കൽനിന്ന് 0.81 ഗ്രാം എംഡിഎംഎ, 21 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. അറസ്റ്റ് പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്ഐ സെബാസ്റ്റ്യൻ പി. ചാക്കോയുടെ നേതൃത്വത്തിൽ എസ്ഐ ആർ.യു. രഞ്ജിത്ത്, സിപിഒമാരായ പ്രദീപ്, വിപിൻ, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.