ഡിബി ഗിഫ്റ്റ് 2025 സീസൺ-6ന് തുടക്കം
1573087
Saturday, July 5, 2025 4:21 AM IST
കൊച്ചി: പള്ളുരുത്തി ഡോൺ ബോസ്കോ ബോയ്സ് ഹോമിൽ കുട്ടികളുടെ വിദ്യാഭ്യാസ കലാ-കായിക ഉന്നമനത്തിനായി നടപ്പാക്കുന്ന ഡിബി ഗിഫ്റ്റ് സീസൺ 6നു തുടക്കമായി. കൊച്ചി എക്സൈസ് അസി. ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ലഹരിയുടെ സ്വാധീനത്തെപ്പറ്റിയും പ്രതിരോധ മാർഗത്തെപ്പറ്റിയും ബോധവത്കരണ ക്ലാസ് നടത്തി. സ്നേഹഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പി.ഡി. തോമസ് അധ്യക്ഷത വഹിച്ചു. ഫാ. സി.എം. ജോസഫ്, ഫാ. ജോൺ, ഫാ. ജോയ്സൺ, ഫാ. അഭിലാഷ്, ജോബ് തുടങ്ങിയവർ പ്രസംഗിച്ചു.