കി​ഴ​ക്ക​ന്പ​ലം: വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ​ന്‍റെ മൈ​ലാ​പ്പൂ​ർ ഉ​ള്ള ക​ബ​റി​ടം സ​ന്ദ​ർ​ശി​ച്ച് പ​ഴ​ങ്ങ​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഇ​ട​വ​ക​യി​ലെ വയോ​ജ​ന​ങ്ങ​ൾ മാ​തൃ​ക​യാ​യി. ഇ​ട​വ​ക​യി​ലെ വയോ​ജ​ന​ങ്ങ​ൾ​ക്കു ആ​ദ്യ വി​മാ​ന​യാ​ത്ര​യും മൈ​ലാ​പ്പൂ​ർ യാ​ത്ര​യി​ലൂ​ടെ സാ​ധി​ച്ചു.

വി​കാ​രി റ​വ. ഡോ. ​പോ​ൾ കൈ​പ്ര​ന്പാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യാ​ത്ര. ഇ​ട​വ​ക​യി​ലെ നാ​ൽ​പ​തോ​ളം വ​രു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ വി​മാ​നയാ​ത്ര സാ​ധ്യ​മാ​ക്കി ന​ട​ത്തി​യ മൈ​ലാ​പ്പൂ​ർ സ​ന്ദ​ർ​ശ​നം അവർക്ക് അ​വി​സ്മ​ര​ണീ​യമാ​യ അ​നു​ഭ​വ​മാ​യി മാ​റി.