കെസിവൈഎം കൊച്ചി രൂപത : സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
1573082
Saturday, July 5, 2025 4:21 AM IST
ഫോർട്ടുകൊച്ചി : കെസിവൈഎം കൊച്ചി രൂപതയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ജൂബിലി ലോഗോ പ്രകാശനകർമം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, ജൂബിലി ലോഗോ രൂപത പ്രസിഡന്റ് ഡാനിയ ആന്റണിക്ക് കൈമാറി നിർവഹിച്ചു.
ആഗോള കത്തോലിക്കാ സഭയുടെ ജൂബിലിയോടൊപ്പം തന്നെയാണ് കെസിവൈഎം സുവർണ ജൂബിലി ആഘോഷങ്ങൾ നടത്തപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുവർണ ജൂബിലി ആപ്തവാക്യത്തിന്റെ പ്രകാശനകർമം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള നിർവഹിച്ചു.
ക്രിസ്തുപാതയിൽ നവസമൂഹനിർമിതിക്കായി ഉജ്ജ്വലയുവത്വം എന്നതാണ് സുവർണ ജൂബിലി ആപ്തവാക്യം. കെസിവൈഎം രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശേരി, സുവർണ ജൂബിലി ജനറൽ കൺവീനർ കാസി പൂപ്പന, രൂപത വൈസ് പ്രസിഡന്റ് ജീവാ റെജി,
ട്രഷറർ ജോർജ് ജിക്സൺ, സെക്രട്ടറി സനൂപ് ദാസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടോം ആന്റണി, ബേസിൽ റിച്ചാർഡ് എന്നിവർ സംസാരിച്ചു.