കെ. കരുണാകരന് അനുസ്മരണം സംഘടിപ്പിച്ചു
1573354
Sunday, July 6, 2025 4:37 AM IST
കൊച്ചി: കേരളത്തിന്റെ വ്യവസായ രംഗത്തിനും സാമൂഹ്യ പുരോഗതിക്കും പുതിയ മാനം നല്കിയ മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരനെന്ന് കെ. ബാബു എംഎല്‍എ. വികസന പ്രവര്‍ത്തനങ്ങളിലെ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ. കരുണാകരന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായി. നേതാക്കളായ ഡൊമിനിക് പ്രസന്റേഷന്, ശ്രീനിവാസന് കൃഷ്ണന്, എം.എ. ചന്ദ്രശേഖരന്, കെ.ബി. മുഹമ്മദ് കുട്ടി, ജയ്സണ്‍ ജോസഫ്, ടോണി ചമ്മിണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി എഐസിസി അംഗം എന്‍.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ ചെയര്മാന് കെ.എം. റഹീം അധ്യക്ഷത വഹിച്ചു. കൊച്ചി കോര്പറേഷന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ മുഖ്യാതിഥിയായി.