പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
1573234
Saturday, July 5, 2025 10:41 PM IST
കാലടി: പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അയ്യന്പുഴ കൊല്ലക്കോട് പടയാട്ടി ഷിജു - ജാസ്മി ദന്പതികളുടെ മകൾ ജെനീറ്റ (12) ആണ് മരിച്ചത്.
രണ്ട് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പനി കൂടിയതിനെ തുടർന്ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ഞപ്ര സെന്റ് മേരീസ് യൂപി സ്കൂളിലെ വിദ്യാർഥിനിയാണ്. സംസ്കാരം നടത്തി. സഹോദരി: ജെസ്റ്റീന.