പാര്‍ക്കിംഗ് ഫീസ്: കളക്ടര്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
1573345
Sunday, July 6, 2025 4:25 AM IST
കൊച്ചി: കളക്ടറേറ്റിലെത്തുന്ന വാഹനങ്ങളില്‍നിന്ന് അന്യായമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്ന പരാതി ജില്ലാ കളക്ടര്‍ പരിശോധിച്ച് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
പൊതുപ്രവര്ത്തകന് രാജു വാഴക്കാലയുടെ പരാതിയിലാണ് നടപടി. പരാതിയും പരിഹാരമാര്‍ഗങ്ങളും പരാതിക്കാരന് ജില്ലാ കളക്ടര്‍ക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
സബ് കളക്ടര്‍മാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു കമ്മറ്റി ജില്ലാ കളക്ടര്‍ രൂപീകരിച്ച് നിവേദനം പരിശോധിക്കണം. പരാതിക്കാരനെ കേട്ട് ശരിയായ അന്വേഷണം നടത്തി വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് പ്രസ്തുത കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.