തദ്ദേശ തെരഞ്ഞെടുപ്പ്: ശില്പശാല നടത്തി
1573370
Sunday, July 6, 2025 4:57 AM IST
വാഴക്കുളം: മഞ്ഞള്ളൂർ, മൂവാറ്റുപുഴ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശില്പശാല നടത്തി. കോണ്ഗ്രസ് ജനപ്രതിനിധികൾ, മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്, നേതാക്കളായ കെ.എം സലീം, ജോസ് പെരുന്പിള്ളിക്കുന്നേൽ, കെ.എം. പരീത് തുടങ്ങിയവർ പങ്കെടുത്തു.