അങ്കമാലിയിൽ മന്ത്രി വാസവനുനേരെ കരിങ്കൊടി പ്രതിഷേധം
1573346
Sunday, July 6, 2025 4:25 AM IST
അങ്കമാലി: അങ്കമാലിയിൽ മന്ത്രി വി.എൻ. വാസവന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടി പ്രതിഷേധിച്ചു.
അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ സഹകരണ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു മന്ത്രി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.