ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1573235
Saturday, July 5, 2025 10:41 PM IST
ഇലഞ്ഞി: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരവിമംഗലം ചാക്കരിമുക്ക് ചാർത്താംകാലായിൽ സേവ്യർ തോമസ്-സാലി സേവ്യർ ദന്പതികളുടെ (ഇരുവരും ഇറ്റലി) മകൻ കുര്യാക്കോസ് സേവ്യർ (27) ആണ് മരിച്ചത്. ഇലഞ്ഞി പെട്രോൾ പന്പിനു സമീപം വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം.
കൂത്താട്ടുകുളം ഭാഗത്തുനിന്നു വരുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളിൽ ഉള്ളവർക്ക് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
സംസ്കാരം പിന്നീട്. സഹോദരങ്ങൾ: തോമസ് കുട്ടി സേവ്യർ (യുകെ), ജോസഫ് സേവ്യർ (ജർമനി), ദിയ മരിയ സേവ്യർ (ജർമനി).