ഡബ്ല്യുഐഎംഎ മധ്യമേഖലാ സമ്മേളനം ഇന്ന്
1573371
Sunday, July 6, 2025 5:01 AM IST
മൂവാറ്റുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ (ഡബ്ല്യുഐഎംഎ) മധ്യമേഖലാ സമ്മേളനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് മൂവാറ്റുപുഴയിൽ നടക്കും.
രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ മൂവാറ്റുപുഴ വൈഎംസിഎ ഹാളിലാണ് സമ്മേളനം. ഐഎംഎ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ശ്രീവിലാസൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ഡോ. ഫെമീന അസീസ്, ഡോ. പ്രീതി കോര പെരുമാലിൽ എന്നിവർ പ്രസംഗിക്കും. കേരളാ ഹൈക്കോടതി ആദ്യ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി ചുമതലയേറ്റ ഒ.എം. ശാലീനയെ ചടങ്ങിൽ ആദരിക്കും.
തുടർന്ന് ‘എന്താണ് വനിതകൾക്ക് വേണ്ടത്’ എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ഡോ. കുക്കു മത്തായി, ജിയാ മത്തായി കണ്ടത്തിൽ, ഡോ. അക്ഷയ് പ്രഭു എന്നിവർ പ്രസംഗിക്കും. ഡോ. തമ്മനാ ഷേണായി (വിമ മൂവാറ്റുപുഴ സെക്രട്ടറി) മോഡറേറ്ററായിരിക്കും. തുടർന്ന് സാംസ്ക്കാരിക പരിപാടികളും അരങ്ങേറും.
എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് ഐഎംഎ മുവാറ്റുപുഴ ശാഖ പ്രസിഡന്റ് ഡോ. എബ്രഹാം മാത്യു, ഡബ്ല്യുഐഎംഎ മൂവാറ്റുപുഴ ചെയർപേഴ്സണ് ഡോ. മഞ്ചു രാജാഗോപാൽ എന്നിവർ അറിയിച്ചു.