അജ്ഞാതൻ ഉപേക്ഷിച്ച വളർത്തുനായ നെടുങ്ങാട് ഭീതി വിതയ്ക്കുന്നു
1573360
Sunday, July 6, 2025 4:52 AM IST
വൈപ്പിൻ: അജ്ഞാതൻ ഉപേക്ഷിച്ച വളർത്തുന്നനായ പതിയിരുന്നു വിദ്യാർഥികൾ ഉൾപ്പെടെ പതിനാറോളം പേരെ കടിച്ചു.
നായരമ്പലം നെടുങ്ങാട് സൗത്ത്ഹെർബർട്ട് പാലത്തിന് സമീപമാണ് നായ പതിയിരുന്ന് ആളുകളെ ആക്രമിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ നായയെ ആരോ വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നു നാട്ടുകാർ പറയുന്നു.
കുട്ടികളെയും വഴിയാത്രക്കാരെയും നിരന്തരമായി ഉപദ്രവിക്കുന്ന നായയെ അടിയന്തരമായി ആയി ഇവിടെ നിന്ന് പിടികൂടി നാട്ടുകാർക്ക് സുരക്ഷ ഒരുക്കണമെന്ന് നെടുങ്ങാട് യൂത്ത് ഫ്രണ്ട് അസോസിയേഷൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.