അങ്കമാലി: അ​ങ്ക​മാ​ലി - കാ​ല​ടി മേ​ഖ​ല​ക​ളി​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ പ​ല​പ്പോ​ഴും ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ഓ​ടു​ന്നി​ല്ല . സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം.

മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ പൂ​തം​കു​റ്റി, മൂ​ന്നോ​ർ​പ്പി​ള്ളി, അ​യ്യ​മ്പു​ഴ, മ​ഞ്ഞ​പ്ര എ​ന്നി​വി​ട​ങ്ങ​ൾ വ​ഴി ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ബ​സു​ക​ൾ ട്രി​പ്പു​ക​ൾ മു​ട​ക്കു​ന്ന​തി​നാ​ൽ ബ​സി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു.

ഇ​തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​കൾ​ക്ക് നി​വേ​ദ​നം ന​ൽ​കി.