ആയുർവേദത്തിന് പ്രാധാന്യം നൽകണം: പ്രഫ. എം.കെ. സാനു
1573355
Sunday, July 6, 2025 4:37 AM IST
കൊച്ചി: ജീവിതശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ ആയുർവേദ ചികിത്സാ രീതിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പ്രഫ. എം.കെ. സാനു. ചാവറ കൾച്ചറൽ സെന്റർ കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷൻ, ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ക്വീൻ സിറ്റി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആയുർവേദ ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്യാമ്പും ആദരവ് ചടങ്ങും ഡോ. സഭാപതി ദീപം ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സദാശിവൻ അധ്യക്ഷത വഹിച്ചു. എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ അനീഷ് ജോയ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്,
റോട്ടറി ക്ലബ് കൊച്ചിൻ ക്വീൻ സിറ്റി പ്രസിഡന്റ് പി.ജി.ആർ. നായർ, റോട്ടറി ഡിസ്ട്രിക്ട് ഗവർണേഴ്സ് ഗ്രൂപ്പ് പ്രതിനിധി ജയകൃഷ്ണൻ, കോർപറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.