മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ഇന്നലെ പുലർച്ചെ നാലോടെ എംസി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്തായിരുന്നു അപകടം. അപകടത്തിൽ കാർ യാത്രക്കാരനായ ചങ്ങനാശേരി മാടപ്പിള്ളി കൊച്ചുപറന്പിൽ ജിതിൻ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെതുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും മൂവാറ്റുപുഴ അഗ്നിരക്ഷാസേനയെത്തി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.