ബസ് സ്റ്റാൻഡിന് സമീപം സ്കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി
1564544
Tuesday, June 3, 2025 7:10 AM IST
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളാ ബാങ്കിന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ മുവാറ്റുപുഴ പ്രഫഷണൽ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മുവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് സ്കൂൾ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.
സ്കൂൾ മാർക്കറ്റ് ഉദ്ഘടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലും, ആദ്യ വില്പന കണ്‍സ്യൂമർ ഫെഡ് ചെയർമാൻ പി.എം. ഇസ്മയിലും നിർവഹിച്ചു.
യോഗത്തിൽ മൂവാറ്റുപുഴ താലൂക്ക് പ്രഫഷണൽ സഹകരണ സംഘം പ്രസിഡന്റ് മാഹിൻ ഷാ അധ്യക്ഷത വഹിച്ചു. അർബൻ ബാങ്ക് ബോർഡംഗം സജി ജോർജ്, സാമൂഹ്യക്ഷേമ സംഘം ബോർഡംഗം അനീഷ് എം. മാത്യു, കാർഷിക ബാങ്ക് പ്രസിഡന്റ് ആർ. രാജീവ്, കൗണ്‍സിലർ കെ.ജി. അനിൽകുമാർ സൊസൈറ്റി സെക്രട്ടറി അലക്സാണ്ടർ ജോർഡി എന്നിവർ പങ്കെടുത്തു.
മാർക്കറ്റ് വിലയേക്കാൾ 40 മുതൽ 75 ശതമാനം വരെ വില വിലകുറച്ച് പഠനോപകരണ സാ മഗ്രികൾ ഇവിടെ ലഭിക്കും.