ചെ​റാ​യി: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ വാ​ക്കുത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വി​നെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​ള്ളി​പ്പു​റം തൈ​പ്പ​റ​മ്പി​ൽ സു​രേ​ഷ് തോ​മ​സാ(53)​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റു വ​ച്ചാ​ണ് ഭാ​ര്യ പ്രീ​ത(43)​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി മു​ന​മ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.