സ്വിഫ്റ്റ് ബസിൽ നിന്നും തീയും പുകയും: ജനം പരിഭ്രാന്തരായി
1564765
Wednesday, June 4, 2025 5:28 AM IST
കോതമംഗലം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നും ഓട്ടത്തിനിടെ തീയും പുകയും ഉയന്നത് പരിഭ്രാന്തി പരത്തി. അഗ്നിശമന രക്ഷാസേനയെത്തി തീയണച്ചു.
മൂന്നാറിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് നെല്ലിമറ്റത്ത് എത്തിയപ്പോഴാണ് പൊട്ടിത്തെറിയും പുകയും വലിയ ശബ്ദവുമുണ്ടായത്. ഉടനെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി.
നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. വൈകുന്നേരം 5.30ഓടെയാണ് സംഭവം. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.