ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ ചേലേമ്പ്ര എന്‍എന്‍എം എച്ച്എസ്എസ്
1564911
Thursday, June 5, 2025 5:04 AM IST
കൊച്ചി: സ്കൂളില്‍ നിന്ന് ഭാവി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര വിഷയങ്ങള്‍ കണ്ടും അനുഭവിച്ചും പഠിക്കാന്‍ അവസരമൊരുക്കുന്ന ഇന്‍വെന്റര്‍ പാര്‍ക്കിന്റെ നിര്‍മാണം വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചേലേമ്പ്ര എന്‍എന്‍എം ഹയർ സെക്കൻഡറി സ്കൂളില്‍ തുടങ്ങി.
സ്കൂള്‍ പ്രവേശനോല്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നടന് സലിംകുമാര്‍ ടാല്‍റോപിന്റെ ഇന്‍വെന്റര്‍ പാര്‍ക്ക് പ്രഖ്യാപനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ സി.ഇ. ദീപക് , ടാല്‍റോപ് കോഫൗണ്ടര്‍ ആന്‍ഡ് ചീഫ് മീഡിയ ഓഫീസര്‍ ഷമീര്‍ ഖാന് എന്നിവര്‍ ഇന്‍വെന്റര്‍ പാര്‍ക്ക് പരിചയപ്പെടുത്തി.
വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ പഠന കാലയളവില്‍ തന്നെ ശാസ്ത്രലോകത്തെക്കുറിച്ച് ആഴത്തിലറിയാന്‍ ഇന്‍വെന്റര്‍ പാര്‍ക്കിലൂടെ അവസരമൊരുങ്ങും. ഓരോ നിയോജക മണ്ഡലത്തിലെയും തെരഞ്ഞെടുത്ത ഒരു സ്കൂൾ എന്ന കണക്കിൽ, സംസ്ഥാനത്തൊട്ടാകെ 140 ഇന്‍വെന്റര്‍ പാര്‍ക്കുകളാണ് ടാല്‍റോപ് ഒരുക്കി വരുന്നത്.
ആര്.പി ബിന്ദു, എം.നാരായണന്, അബ്ദുള്‍ റഷീദ്, ഡോ. എന്‍. കെ. രജിത്ത്, ജയന്തി, ഹസീബ, കെ.വി ഷാജി, റീം ഖാന്, ടി.എ.അതുല്‍, സ്വാലിഹ്, മുഹമ്മദ് സഫീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.