അങ്കമാലി ഡിസ്റ്റിൽ
1565260
Friday, June 6, 2025 4:41 AM IST
അങ്കമാലി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് സോഷ്യൽ വർക്ക്, കെ സ്വാംപ്, ഹരിത കർമ സേന എന്നിവ സംയുക്തമായി പരിസ്ഥിതി ദിനചാരണ പരിപാടി സംഘടിപ്പിച്ചു.
ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തടത്തിൽ ദിനാചരണം ഉദ്ഘാടനം ചെയ്തു.സോഷൽ വർക്ക് വിഭാഗം എച്ച്ഓഡി ഡോ. എം.എസ്. അനീഷ് അധ്യക്ഷത വഹിച്ചു.
പ്രധാന അതിഥിയായി ഹരിതകർമ സേനയുടെ അങ്കമാലി വിഭാഗം സെക്രട്ടറി ലിനി രാജേഷും അംഗങ്ങളായ വൽസ മാർട്ടിനും റോസ്ലി ബെന്നിയും പങ്കെടുത്തു.