മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര ഭാ​ഗ​ത്തെ മൊ​ബൈ​ൽ ട​വ​ർ നി​ർ​മാ​ണ ക​ന്പ​നി​യി​ൽ നി​ന്ന് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.

മു​ള​വൂ​ർ പെ​രു​മ​റ്റം കു​ളു​മാ​രി ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന തൊ​ടു​പു​ഴ വേ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്ത് ചെ​ന​ക്ക​ര​ക്കു​ന്നേ​ൽ നി​ബു​ൻ അ​സീ​സി(​വ​ലി​യ അ​പ്പു-38) വി​നെ​യാ​ണ് മു​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലു മാ​സം മു​ന്പാ​ണ് നി​ബു​ൻ കാ​പ്പ ക​ഴി​ഞ്ഞ് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​ത്.

പ്ര​തി​ക്കെ​തി​രെ പോ​ലീ​സി​നെ അ​പ​യ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ഉ​ണ്ട്. നി​ല​ന്പൂ​ർ, ധ​ർ​മ​ടം, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ, മു​വാ​റ്റു​പു​ഴ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ, പി​ടി​ച്ചു​പ​റി, അ​ടി​പി​ടി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ വി​ഷ്ണു രാ​ജു, പി.​സി. ജ​യ​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ എം. ​അ​ജ​ന്തി, കെ.​എ. അ​ന​സ്, ര​ഞ്ജി​ത് രാ​ജ​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്