കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം എ​ന്‍‌​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റ് ചെ​യ്ത യു​വ​അ​ഭി​ഭാ​ഷ​ക​ന് കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ലി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​യി​സി​നെ​തി​രേ​യാ​ണ് നോ​ട്ടീ​സ്.

ബാ​ര്‍ കൗ​ണ്‍​സി​ല്‍ ജൂ​ണ്‍ ഒ​ന്നി​ന് കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് മു​ഹ​മ്മ​ദ് ഫാ​യി​സ് സ​ന്ന​ത് എ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ര മി​നി​ട്ടു​ള്ള വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഇ​തി​ല്‍ ജ​ഡ്ജി​യു​ടെ വാ​ഹ​ന​ത്തി​നു പു​റ​മേ ഫാ​യി​സ് എ​ന്‍‌​റോ​ൾ​മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​ത​ട​ക്കം പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത് വ്യ​ക്ത​മാ​ണ്. ജ​ഡ്ജി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത് ജു​ഡീ​ഷ​റി​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്.

വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച ന​ട​പ​ടി പ്ര​ഥ​മ​ദൃ​ഷ്ട്യാ പെ​രു​മാ​റ്റ​ദൂ​ഷ്യ​മാ​ണെ​ന്നും ബാ​ര്‍ കൗ​ണ്‍​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ 15 ദി​വ​സ​ത്തി​ന​കം ബോ​ധി​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.