പാറക്കടവ് ബ്ലോക്ക്തല അങ്കണവാടി പ്രവേശനോത്സവം
1564756
Wednesday, June 4, 2025 5:09 AM IST
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് തല അങ്കണവാടി പ്രവേശനോത്സവം നെടുമ്പാശേരി പഞ്ചായത്തിലെ മളളുശേരി100ാം നമ്പർ അങ്കണവാടിയിൽ നടന്നു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ഷബീർ അലി, പഞ്ചായത്തംഗം സി.ഒ. മാർട്ടിൻ, ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസർ ഗീതാജ്ഞലി, സൂപ്പർവൈസർ സൗമ്യ ജോസഫ് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് അതിർത്തിയിലെ സ്വന്തമായി കെട്ടിടമുള്ള മുഴുവൻ അങ്കണവാടികളെയും സ്മാർട്ട് അങ്കണവാടികളാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.