വാ​ഴ​ക്കു​ളം: ചാ​വ​റ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​യി​ൽ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ലെ പ്ര​വേ​ശ​നോ​ത്സ​വം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോഷിച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​ഗ​സി​ൻ അ​റോ​റ’ യു​ടെ പ്ര​കാ​ശ​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ സ​ജ്ജ​രാ​ക്കു​ക’’​എ​ന്ന ആ​ശ​യം മു​ൻ നി​ർ​ത്തി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പാ​ഠ്യ​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ ക​ള്ളി​ക്കാ​ട്ട് അ​റി​യി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ത്തു ജോ​ർ​ജ് തൊ​ട്ടി​യി​ൽ പ്ര​സം​ഗി​ച്ചു.

പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.