വിദ്യാർഥികൾക്ക് അനുമോദനം
1564948
Thursday, June 5, 2025 5:19 AM IST
കോതമംഗലം: നഗരസഭാ 28-ാം വാർഡിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയികളായ കുട്ടികൾക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും നടത്തി.
വെണ്ടുവഴി സണ്‍ഡേ സ്കൂൾ ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. കോതമംഗലം നഗരസഭാ വൈസ് ചെയർപേഴ്സണ്‍ സിന്ധു ഗണേശൻ പഠനോപകരണ വിതരണം നടത്തി.
വടക്കേ വെണ്ടുവഴി അങ്കണവാടിയിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ കുട്ടികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ കെ. വിൽസണ്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
വാർഡ് കൗണ്‍സിലർ ബിൻസി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. അങ്കണവാടി അധ്യാപിക ഡെയ്സി ജോണ്‍, സിജു തോമസ് എന്നിവർ പ്രസംഗിച്ചു.