കൂ​ത്താ​ട്ടു​കു​ളം: സ​മ്മാ​ന​മാ​യി ല​ഭി​ച്ച സൈ​ക്കി​ൾ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ന​ൽ​കി വ്യാ​പാ​രി മാ​തൃ​ക​യാ​യി. കൂ​ത്താ​ട്ടു​കു​ളം ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ മേ​ക്കാ​ട്ടി​ൽ ഗ്ലാ​സ് ഹൗ​സ് ഉ​ട​മ ലി​ജോ​യാ​ണ് മാ​തൃ​ക പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

എ​ഐ​വൈ​എ​ഫ് കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എം.​സി. ചാ​ക്കോ മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ സ​മ്മാ​ന​പ​ദ്ധ​തി​യി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ച്ച സൈ​ക്കി​ളാ​ണ് ലി​ജോ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ന​ൽ​കി​യ​ത്.

ത​നി​ക്ക് ല​ഭി​ച്ച സ​മ്മാ​നം അ​ർ​ഹ​ത​പ്പെ​ട്ട മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​കാ​നു​ള്ള ആ​ഗ്ര​ഹം അ​ദ്ദേ​ഹം എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​ള്ള​ക്ക​പ്പ​ടി​യി​ലു​ള്ള അ​നു​യോ​ജ്യ​മാ​യ കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി കൈ​മാ​റു​ക​യാ​യി​രു​ന്നു.

സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബി​ജോ പൗ​ലോ​സ്, എ​ഐ​വൈ​എ​ഫ് മേ​ഖ​ല സെ​ക്ര​ട്ട​റി പി.​എം. ഷൈ​ൻ, ചെ​ള്ള​ക്ക​പ്പ​ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബാ​ബു വ​ര്ഗീ​സ്, എ​ഐ​വൈ​എ​ഫ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി​ൻ ബാ​ബു, ജി​ഷ്ണു അ​നി​രു​ദ്ധ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.