കോ​ത​മം​ഗ​ല​ത്ത് ദീ​പി​ക യം​ഗ് ജീ​നി​യ​സ് മീ​റ്റി​ന് എ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​നു പ്ര​തി​ഭ​ക​ള്‍

കോ​ത​മം​ഗ​ലം: ദീ​പി​ക യം​ഗ് ജീ​നി​യ​സ് മീ​റ്റും ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സും കോ​ത​മം​ഗ​ലം വി​മ​ല​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്നു. കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ നൂ​റു​ക​ണ​ക്കി​നു പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ത്തു.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളി​യു​ടെ പ​ത്ര​വാ​യ​നാ​ശീ​ല​ത്തി​ല്‍ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള ദീ​പി​ക വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​ക​വി​നു പ്രോ​ത്സാ​ഹ​ന​മൊ​രു​ക്കാ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന യം​ഗ് ജീ​നി​യ​സ് മീ​റ്റ് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​റി​വി​ന്‍റെ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കു​ന്ന​തി​നൊ​പ്പം സാ​മൂ​ഹ്യ​ബോ​ധ​വും മാ​ന​വി​ക​ത​യും മു​റു​കെ​പ്പി​ടി​ക്കാ​നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മൂ​വാ​റ്റു​പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​വ​ര്‍​ഗീ​സ് പ​ന്തി​ര​യി​ത്ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ല്‍ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍​ക്ക് നേ​ടി​യ​വ​രെ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളെ​യും ച​ട​ങ്ങി​ല്‍ ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കി ആ​ദ​രി​ച്ചു.

രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ഷ്ട്ര​ദീ​പി​ക ജ​ന​റ​ല്‍ മ​നേ​ജ​ര്‍ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍, സ്‌​കൂ​ള്‍ മ​നേ​ജ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് ക​റു​ത്തേ​ട​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ ജി​സി സോ​ജ​ന്‍, ഡി​എ​ഫ്‌​സി മൂ​വാ​റ്റു​പു​ഴ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കു​ട്ടി​ക്കേ​രി​ല്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലോ​റ​ന്‍​സ് ഏ​ബ്ര​ഹാം,

സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ജോ​യി ന​ടു​ക്കു​ടി, ദീ​പി​ക അ​ഡ്വൈ​സ​റി ബോ​ര്‍​ഡ് അം​ഗം ജേ​ക്ക​ബ് മി​റ്റ​ത്താ​നി, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ള്‍ കെ. ​ജോ​ര്‍​ജ്, ദീ​പി​ക കൊ​ച്ചി മാ​ര്‍​ക്ക​റ്റിം​ഗ് എ​ജി​എം റെ​ബി ജോ​ര്‍​ജ്, സ​ര്‍​ക്കു​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ ബി​നോ വ​ര്‍​ഗീ​സ്, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ജോ​ണ്‍​സ​ണ്‍ പി. ​അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ന്‍ ഏ​ബി​ള്‍ ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പ​ക​ന്‍ ഡോ. ​ഹെ​ൻ​റി ജോ​സ​ഫ് ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ക്ലാ​സ് ന​യി​ച്ചു.

ഉ​ന്ന​തം വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് ദീ​പി​ക​യു​ടെ ആ​ദ​രം

മൂ​വാ​റ്റു​പു​ഴ/​കോ​ത​മം​ഗ​ലം: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കു ദീ​പി​ക യം​ഗ് ജീ​നി​യ​സ് മീ​റ്റി​ല്‍ ആ​ദ​രം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​വാ​റ്റു​പു​ഴ​യി​ലും കോ​ത​മം​ഗ​ല​ത്തും ന​ട​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ള്‍:

ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ന്‍​ഡ് ജൂ​ണി​യ​ര്‍ കോ​ള​ജ്, മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല എ​ച്ച്എ​സ്എ​സ്, പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍, മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍, വാ​ഴ​ക്കു​ളം കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍, കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ള്‍, വാ​ഴ​ക്കു​ളം ചാ​വ​റ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി, മേ​മ​ട​ങ്ങ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്, ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, ആ​യ​വ​ന സേ​ക്ര​ഡ് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്എ​സ്, ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ്.

കോ​ത​മം​ഗ​ലം വി​മ​ല​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ള്‍, പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ്, കോ​ത​മം​ഗ​ലം ശോ​ഭ​ന പ​ബ്ലി​ക് സ്‌​കൂ​ള്‍, ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്‌​കൂ​ള്‍, കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ്.