ചാവറ ദർശൻ പബ്ലിക് സ്കൂളിൽ
1565261
Friday, June 6, 2025 4:41 AM IST
കൊച്ചി: കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂള്‍ നേച്വര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, കൃഷി ഓഫീസര്‍ ബേസില്‍ ചാക്കോച്ചന് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജരും പ്രിന്‍സിപ്പലുമായ ഫാ. മാര്ട്ടിന് മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു.
അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ വ്യത്യസ്ത പഴവര്‍ഗങ്ങളുടെയും വിത്തുകളുടെയും പ്രദര്‍ശനവും ഒരുക്കി. യോഗത്തില്‍ പ്രകൃതിസംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.
വൈസ് പ്രിന്‍സിപ്പല്‍ ഫാ. മെജിറ്റ് വട്ടോലി, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോബി കോഴിക്കോട്ട്, അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ അനില അലക്സാണ്ടര്‍, ഹെഡ്മിസ്ട്രസ് പി.ജെ. അല്‍ഫോന്‍സ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ബിജു പഴമ്പിള്ളി, പിടിഎ പ്രസിഡന്റ് ജോസഫ് ജോണ്‍, അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.എ.അനിത, സിത്താര ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.